പാക് വ്യോമാക്രമണത്തില്‍ 3 അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു

കാബൂള്‍: പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഗത്തുള്ള, ഹറൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ്‌ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷറാനയില്‍ ഒരു സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങിവരുന്നതിനിടെയാണ് താരങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.

ഇരകളോടുള്ള ആദരസൂചകമായി നവംബര്‍ അവസാനം നടക്കാനിരുന്ന അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന പരമ്പരയില്‍ നിന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറി.

‘പാകിസ്ഥാന്‍ ഭരണകൂടം നടത്തിയ ആക്രമണത്തില്‍ പക്തിക പ്രവിശ്യയിലെ ഉര്‍ഗുന്‍ ജില്ലയില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ മരണത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു’- അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്‌സിലൂടെ അറിയിച്ചു. താരങ്ങളുടെ നഷ്ടം അഫ്ഗാനിസ്താന്റെ കായിക ലോകത്തിനും ക്രിക്കറ്റ് കുടുംബത്തിനും വലിയ നഷ്ടമാണെന്ന് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്താനും പാകിസ്താനും തമ്മില്‍ ആക്രമണം രൂക്ഷമാക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

Eight people, including 3 Afghan cricketers, killed in Pakistani airstrike.

More Stories from this section

family-dental
witywide