എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സ്കൂള്‍ അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാർ

ദില്ലി: അഹമ്മദാബാദിൽ ഗോദ്ര സെവൻത് ഡേ സ്കൂളിലെ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്തി. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ച് ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ പത്താം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ച് കുത്തികൊലപ്പെടുത്തിയത്. ഇ

സംഭവത്തിൽ സ്കൂള്‍ മാനേജുമെന്‍റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ സ്കൂള്‍ പ്രതിഷേധക്കാർ അടിച്ചു തകര്‍ത്തു. പ്രതിഷേധത്തിൽ എബിവിപിയും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പങ്കെടുത്തു. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide