സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്; സ്വതന്ത്രരും വിമതരും നിർണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെയാണ് തെരഞ്ഞെടുക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിമതമാരുടെയും സ്വതന്ത്രരുടെയും വോട്ട് നിർണായകമാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.

എൽഡിഎഫ് , യുഡിഎഫ് , എൻഡിഎ മുന്നണികൾക്ക് തുല്യമായി സീറ്റുകൾ വീതം ലഭിച്ച പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡൻ്റാക്കി ഭരണം പിടിക്കാനാണ് മുന്നണികളുടെ നീക്കം. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും. ഇന്നലെയായിരുന്നു കോർപ്പറേഷനുകളിലെയും നഗരസഭകളിലെയും അധ്യക്ഷൻമാരെ തെരഞ്ഞെടുത്തത്.

Election of panchayat presidents in Kerala today

More Stories from this section

family-dental
witywide