
പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ അക്കൗണ്ടിൽ ഒരുകൂട്ടം ജൂതവിരുദ്ധ പോസ്റ്റുകൾ. ഞായറാഴ്ചയാണ് സംഭവം. എല്ലാ ജൂതരും മരിക്കണം, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിൻ്റെ പാവയാണ് തുടങ്ങിയ അധിക്ഷേപ പോസ്റ്റുകളാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
ജൂതന്മാർ ലോകത്തെ നിയന്ത്രിക്കുന്നുവെന്നും അവരെ ഉന്മൂലനം ചെയ്യണം. ജെഫ്രി എപ്സ്റ്റീൻ ഫയൽ ട്രംപ് പുറത്തുവിടണം എന്നെല്ലാമാണ് പോസ്റ്റുകൾ.അക്കൗണ്ടിൽ വംശീയാധിക്ഷേവും ജൂതവിരുദ്ധ പോസ്റ്റുകളും അശ്ലീലഭാഷയും ഉപയോഗിച്ചുള്ള പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ടിന്റെറെ പൂർണനിയന്ത്രണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എൽമോയുടെ സീസെയിം വർക്ക്ഷോപ്പ് വക്താവ് അറിയിച്ചു. എന്നാൽ ആരാണ് എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല.
ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എഡ്വേർഡ് എപ്സ്റ്റീൻ്റെ കേസുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്നാണ് റിപ്പോർട്ട്. ട്രംപിനും ജെഫ്രി എപ്സ്റ്റീൻ ബാലപീഡന പരമ്പരയിൽ പങ്കുണ്ടെന്ന എക്സ് ഉടമ ഇലോൺ മസ്കിന്റെ ആരോപണം അടുത്തിടെ വിവാദമായിരുന്നു.
കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കിവെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്ക് ആരോപിച്ചു. പ്രചാരണകാലത്ത് എപ്സ്റ്റീൻ ഫയലുകളും ഇടപാടുകാരുടെ പട്ടികയും പുറത്തുവിടുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ് ഇപ്പോൾ എപ്സ്റ്റീൻ കേസിൽ പങ്കുള്ള ആളുകളുടെ പട്ടിക ഇല്ലെന്ന നിലപാടിലാണ്.