
ട്വിറ്ററിന്റെ പേര് മാറ്റി, എക്സ് എന്നാക്കിയതുപോലെ എക്സിൽ സ്വന്തം പേര് മാറ്റി ഇലോൺ മസ്ക്. ഇലോൺ മസ്‌ക് എന്ന പേര് മാറ്റി കെക്കിയസ് മാക്‌സിമസ് എന്നാക്കി മാറ്റി. പ്രൊഫൈൽ ചിത്രവും മസ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരു വീഡിയോ ഗെയിം ജോയിസ്റ്റിക്ക് കൈവശം വച്ചിരിക്കുന്ന ” പെപ്പെ ദി ഫ്രോഗ് ” കഥാപാത്രമാണ് പുതിയ പ്രൊഫൈൽ ചിത്രം. അടുത്തിടെ ക്രിപ്‌റ്റോകറൻസി വിപണിയിൽ ശ്രദ്ധേയനായ പ്ലയറായിരുന്നു കേക്കിയസ് മാക്സിമസ് (Kekius Maximus-KEKIUS). 2024 ഡിസംബർ 27 വരെ, KEKIUS ഏകദേശം $0.005667 എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ, മസ്ക് പേരുമാറ്റിയതോടെ 24 മണിക്കൂറിനുള്ളിൽ 497.56% കുതിച്ചു.
ക്രിപ്‌റ്റോകറൻസിയുടെ 24-മണിക്കൂർ ട്രേഡിംഗ് വോളിയം 2,734,948 ഡോളറിലെത്തി. 2024 ഡിസംബർ 27-ന് കെക്കിയസ് BTC0.00078698 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എന്നാൽ അതിന് ശേഷം 24.30% ഇടിവ് അനുഭവപ്പെട്ടു. മറുവശത്ത്, അതിൻ്റെ എക്കാലത്തെയും താഴ്ന്ന നിരക്ക് 2024 ഡിസംബർ 17-ന് BTC0.00086488-ൽ രേഖപ്പെടുത്തി.
മസ്‌കിൻ്റെ പ്രൊഫൈൽ നാമവും ഫോട്ടോ മാറ്റവും ക്രിപ്‌റ്റോകറൻസിയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെങ്കിലും, ഈ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, ക്രിപ്റ്റോ രംഗത്തും മസ്ക് ഇറങ്ങുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. പ്രൊഫൈൽ മാറ്റത്തിന് പിന്നാലെ, കെക്കിയസ് മാക്സിമസ് ഉടൻ തന്നെ ഹാർഡ്‌കോർ PoE ലെ 80 ലെവലിൽ എത്തുമെന്നും മസ്ക് ട്വീറ്റ് ചെയ്തു.
Elon Musk changed Profile name and Pic in X