‘മസ്ക് സ്കൂളിൽ പോയിരുന്നത് റോൾസ് റോയ്സ് കാറിൽ’, കുടുംബത്തിന് താഴ്ന്ന വരുമാനമായിരുന്നെന്ന വാദം തള്ളി പിതാവ്

വാഷിങ്ടൺ: ടെസ്ല സി.ഇ.ഒ.യായ ഇലോണ്‍ മസ്‌ക് റോള്‍സ് റോയ്‌സ് കാറിലാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് പിതാവ് ഇറോള്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് വളര്‍ന്നത് ദരിദ്രസാഹചര്യത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പിതാവിന്റെ വെളിപ്പെടുത്തൽ. ‘ദി അഹമ്മദ് മഹ്‌മൂദ് ഷോ’യിലായിരുന്നു പിതാവ് ഇക്കാര്യം പറഞ്ഞത്. എന്‍ജിനീയറായിരുന്ന താന്‍ 26-ാം വയസ്സില്‍ തന്നെ ജീവിതത്തില്‍ വിജയിച്ച വ്യക്തിയായെന്നും അന്ന് സ്വന്തമായി വീടുവാങ്ങിയെന്നും അവിടെയാണ് ഇലോണ്‍ മസ്‌ക് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഈ വീട് ദക്ഷിണാഫ്രിക്കയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡറുടെ വസതിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍സള്‍ട്ടിങ് എന്‍ജിനീയറായാണ് ഞാന്‍ ജോലി ആരംഭിക്കുന്നത്. പക്ഷേ, ഞാന്‍ വാരാന്ത്യങ്ങളിലും രാത്രിയും ജോലിചെയ്തു. എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗംപേരും അങ്ങനെയായിരുന്നില്ല. ഞാന്‍ വളരെവേഗം വിജയം കണ്ടെത്തി. 26-ാം വയസ്സില്‍ ഞാന്‍ 46-ഉം 48-ഉം വയസ്സുള്ളവര്‍ക്ക് തുല്യനായി. 24-ാം വയസ്സില്‍ എനിക്ക് സ്വന്തമായി ബിസിനസുണ്ടായിരുന്നു. 23-ലോ 24-ലോ ഞാന്‍ സ്വന്തമായി വിമാനവും വാങ്ങിയിരുന്നു”, ഇറോള്‍ മസ്‌ക് വിശദീകരിച്ചു.

തന്റെ കുട്ടിക്കാലം സന്തോഷം നിറഞ്ഞതായിരുന്നില്ലെന്നും കുടുംബത്തിന് താഴ്ന്ന വരുമാനമാണ് ഉണ്ടായിരുന്നതെന്നും ഇലോണ്‍ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.

Elon Musk Father clarify his poverty allegation

More Stories from this section

family-dental
witywide