
കൊച്ചി: എമ്പുരാന്‍ സിനിമയ്ക്ക് വിവാദങ്ങള്‍ ഒഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തില്‍ നിന്ന് എഡിറ്റ് ചെയ്തത് വെറും രണ്ട് മിനിറ്റ് ദൃശ്യങ്ങള്‍ മാത്രമാണെന്നും ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്നു തന്നെ തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മ്മാതാക്കളിലൊരാളായ ആന്റണി പറയുന്നു.
മാത്രമല്ല, സിനിമയെ സിനിമയായി മാത്രം കാണണമെന്നും ആന്റണി പറഞ്ഞു. ഇത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ചിത്രം ഇതുവരെ ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം സിനിമ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതികരിച്ചു.
എമ്പുരാന്‍ സിനിമയെക്കുറിച്ച് മോഹന്‍ലാലിന് വലിയ വ്യക്തതയില്ലായിരുന്നു എന്ന ആരോപണത്തോടും ആന്റണി പ്രതികരിച്ചു. തുടക്കം മുതല്‍ മോഹന്‍ലാലിന് അറിയാമായിരുന്നെന്നും പൃഥ്വിരാജിനെ ആരും ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി പറഞ്ഞു. വിവാദങ്ങളോട് താത്പര്യമില്ലെന്നും ആന്റണി ആവര്‍ത്തിച്ചു.
കരുതുന്നില്ലെന്നും മോഹന്‍ലാലിന്റെ ഖേദപ്രകടനം ആരേയും വേദനിപ്പിക്കാതിരിക്കാനായിരുന്നുവെന്നും മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് തോന്നുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി .