കശ്മീരിലെ അവന്തിപുരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അവന്തിപുരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടുന്നു. രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിപ്പോഴുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷത്തിനു ശേഷം വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. വെടിനിര്‍ത്തല്‍ ധാരണ പാലിക്കുമെന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയടക്കം ഉറപ്പു നല്‍കിയിരിക്കുന്നത്.

അതേസമയം, മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണെന്ന് സൈന്യം വ്യക്തമാക്കുന്നുണ്ട്.

More Stories from this section

family-dental
witywide