
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് മറ്റൊരു ഭീകരന്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്ന് സൂചനയുണ്ട്.
ആദ്യം കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നീട് ഷോപിയാനിലെ ഒരു വനപ്രദേശത്തേക്ക് ഈ ഏറ്റുമുട്ടല്‍ നീങ്ങുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറായി സൈന്യത്തിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരുമായി പോരാടുകയാണ്. രഹസ്യവിവരത്തെത്തുടര്‍ന്നുള്ള തിരച്ചിലിനിടയിലാണ് സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.