‘ഇന്ത്യ-പാക് അടക്കം 7 യുദ്ധങ്ങൾ അവസാനിപ്പിച്ചു, 7 നൊബേൽ സമ്മാനങ്ങൾക്ക് അർഹൻ’, റഷ്യ-യുക്രൈൻ യുദ്ധം കൂടി അവസാനിപ്പിച്ചാൽ കിട്ടുമോ? വീണ്ടും ട്രംപ്

വാഷിങ്ടൺ: ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ തന്റെ ഇടപെടൽ നിർണായകമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇരുരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘർഷം ഒഴിവാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ നേതൃത്വത്തിൽ ഏഴ് യുദ്ധങ്ങൾ തടഞ്ഞതിനാൽ ഏഴ് നൊബേൽ സമ്മാനങ്ങൾക്ക് താൻ അർഹനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും നേതാക്കളോട് തനിക്ക് ബഹുമാനമുണ്ടെന്നും, വ്യാപാരബന്ധം ഉപയോഗിച്ചാണ് ഈ സംഘർഷം അവസാനിപ്പിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

തായ്ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, സെർബിയ, ഇസ്രയേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാൻഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷങ്ങളും തന്റെ ഇടപെടലിലൂടെ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഇവയിൽ 60 ശതമാനവും അമേരിക്കയുമായുള്ള വ്യാപാരബന്ധം മൂലമാണ് അവസാനിപ്പിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം വാദിച്ചു. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ നൊബേൽ സമ്മാനം ലഭിക്കണമെന്ന് ചിലർ പറഞ്ഞിരുന്നതായും, എന്നാൽ താൻ ഇതിനകം ഏഴ് യുദ്ധങ്ങൾ തടഞ്ഞ കാര്യം അവർ കണക്കിലെടുക്കണമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് എളുപ്പമായിരിക്കുമെന്ന് കരുതിയിരുന്നതായും, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതും അവസാനിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളുടെ ബഹുമാനം നേടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കാൻ കഴിഞ്ഞതായി ട്രംപ് ആവർത്തിച്ചു.

More Stories from this section

family-dental
witywide