ഐപിഎല്ലിന് വേദിയൊരുക്കാം, സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്

ന്യൂഡല്‍ഹി: ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധരെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി ഐപിഎല്ലില്‍ അവശേഷിക്കുന്നത്.

അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ തുടരാമെന്ന സൗകര്യംകൂടി ഒരുക്കുമെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനുള്ള സാധ്യതയെക്കുറിച്ചാണ് ബിസിസിഐ ഇപ്പോഴും ആലോചിക്കുന്നത്. നിലവില്‍ ഒരാഴ്ചത്തേക്കാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide