യുഎസ് ഇന്റീരിയർ ഡിപ്പാർട്ട്മെന്റിന്റെ പുതിയ തീരുമാനപ്രകാരം, 2026 ജനുവരി 1 മുതൽ ചില പ്രധാന നാഷണൽ പാർക്കുകളിൽ വിദേശികൾക്ക് പ്രവേശനഫീസ് ഒരു വ്യക്തിക്ക് 100 ഡോളർ ആയി ഉയരുന്നു. ഗ്രാൻഡ് കാന്യൻ, യെല്ലോസ്റ്റോൺ, യോസ്മൈറ്റ് എന്നിവ ഉൾപ്പെടെ 11 പാർക്കുകളിലാണ് ഈ മാറ്റം വരുന്നത്.
അമേരിക്കക്കാർക്കുള്ള വാർഷിക പാസ് വില 80 ഡോളർ തുടരുകയും വിദേശികൾക്ക് 250 ഡോളറുമാകും. എന്നാൽ ഫീസ്-ഫ്രീ ദിനങ്ങൾ ഇനി മുതൽ അമേരിക്കൻ റസിഡന്റുകൾക്ക് മാത്രമേ ലഭ്യമാകൂ. ബജറ്റ് കുറവ്, സ്റ്റാഫ് കുറവ്, ഷട്ട്ഡൗൺ മൂലമുണ്ടായ നാശനഷ്ടങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മറികടക്കാൻ ഈ പുതിയ ഫീസുകൾ സഹായിക്കുമെന്ന് വകുപ്പ് അറിയിച്ചു.
നികുതി പണം പാർക്കുകൾക്ക് സഹായമാകുന്നതിനാൽ, അമേരിക്കക്കാർക്ക് കുറഞ്ഞ ചെലവിൽ പ്രവേശനം ഉറപ്പാക്കുകയും വിദേശികൾ ന്യായമായ പങ്ക് നൽകേണ്ടതുണ്ടെന്നും ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗം പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ജൂലൈ എക്സിക്യൂട്ടീവ് ഓർഡർ പ്രകാരമാണ് വിദേശികൾക്കുള്ള ഫീസ് വർധന നടപ്പിലാക്കുന്നത്.
ഈ മാറ്റങ്ങളിൽ നിന്നു വർഷംതോറും 90 മില്യൺ ഡോളറിന് മുകളിൽ വരുമാനം ലഭിക്കുമെന്ന് സർക്കാർ കണക്കാക്കുന്നത്. പാർക്കുകളിൽ സന്ദർശക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പരിപാലനത്തിനുമായി ഈ വരുമാനം ഉപയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Entrance fees for foreigners to American national parks are increasing









