ചാരക്കേസിൽ അറസ്റ്റിലായ ജ്യോതി കേരളത്തിലെത്തിയത് ടൂറിസം വകുപ്പ് വിളിച്ചിട്ട്; രേഖകൾ പുറത്ത്, പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ചാരവൃത്തിക്ക് അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്‍റെ ക്ഷണപ്രകാരം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ളോഗർമാരെ ടൂറിസം പ്രചാരണത്തിനായി ഇത്തരത്തിൽ കൊണ്ടുവരുന്നത് പതിവാണ്. ചാര പ്രവർത്തി ചെയ്യുന്ന ആളാണെന്ന് അറിഞ്ഞിട്ടല്ല കൊണ്ടുവന്നതെന്നും, ബോധപൂർവ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ എന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിവാദങ്ങളിൽ പ്രതികരിച്ചു.

ചാരവൃത്തിക്ക് അറസ്റ്റിലായ വ്ളോഗർ കേരളത്തിൽ എത്തിയത് ടൂറിസം വകുപ്പ് ക്ഷണിച്ചിട്ടാണെന്ന് വ്യക്തമാകുന്ന
വിവരവകാശ രേഖ പുറത്ത് വന്നതോടെ വിവാദം തുടങ്ങിയത്. ജ്യോതി അടക്കമുള്ള രാജ്യത്തെ വ്ളോഗർമാരെയാണ്
പണം കൊടുത്ത് സർക്കാർ കൊണ്ടുവന്നത്. വിവാദമായതോടെ സംഭവം രാജ്യദ്രോഹ കേസിന് മുമ്പാണെന്നനും
വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം മെയ് വരെ ടൂറിസം വകുപ്പ് സംസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന വ്ളോഗർമാരുടെ പട്ടികയാണ് വിവരവകാശ രേഖ വഴി പുറത്ത് വന്നത്. 41 അംഗ പട്ടികയിലാണ് പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെയും പേരുള്ളത്. ക്ഷണം സ്വീകരിച്ചെത്തി കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദര്‍ശനം നടത്തിയ ജ്യോതി വ്ലോഗും തയ്യാറാക്കി.

താമസം, ഭക്ഷണം, യാത്രാ, ചിലവുകൾക്ക് പുറമെ വേതനവും ഇവര്‍ക്ക് ടൂറിസം വകുപ്പ് നൽകിയിരുന്നു. പഹഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ചാരവൃത്തി ആരോപിച്ച് ജ്യോതി അറസ്റ്റിലാകുന്നത്. പലതവണയായി ഇവർ പാകിസ്ഥാൻ സന്ദർശിച്ചതിനും പാക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചിരുന്നു.

More Stories from this section

family-dental
witywide