10000 വർഷത്തിന് ശേഷം എത്യോപ്യയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു: ചാരം ഇന്ത്യയിലേക്കും പറന്നെത്തുന്നു, നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുര്‍ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. സർവീസുകൾ റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.

ഞായറാഴ്ചയാണ് ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. 12,000 വർഷങ്ങൾ നിർജ്ജീവ അവസ്ഥയിൽ കിടന്ന ശേഷം ആദ്യമായാണ് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്. അഗ്നിപർവത സ്ഫോടനം കാരണമുള്ള പൊടിപടലങ്ങൾ വിമാനങ്ങൾക്കു സുരക്ഷാപ്രശ്നം സൃഷ്ടിക്കാം. പൊടിപടലങ്ങൾ വിമാന എൻജിനിൽ കയറി ടർബൈൻ ബ്ലേഡുകളും പ്രൊപ്പല്ലറും തകരാറിലാക്കാം. കോക്പിറ്റ് ജാലകങ്ങളിൽ ഉരഞ്ഞു മങ്ങലേൽപിക്കുന്നത് പൈലറ്റുമാരുടെ കാഴ്ചയെ ബാധിക്കാം. 

ഇന്നലെ രാത്രി എട്ടോടെ രാജസ്ഥാനു മുകളിൽ ചാരമേഘങ്ങൾ എത്തി. ഏകദേശം 25,000 മുതൽ 45,000 അടി ഉയരത്തിലാണ് ഇത്. ഹരിയാന, ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്ററാണു ചാരമേഘത്തിന്റെ വേഗം. ഇത് ഡൽഹി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിമാന കമ്പനികൾ നൽകുന്ന സൂചന. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിക്കുകയാണ്.

Ethiopia volcano erupts after 10,000 years: Ashes reach India

More Stories from this section

family-dental
witywide