
ജനീവ: ഇസ്രയേൽ – ഇറാൻ സംഘർഷം എഴാം നാളിലും അതിരൂക്ഷമായി തുടരുന്നതിനിടെ സമാധാനം പുലർന്നേക്കുമെന്ന പ്രതീക്ഷ സജീവമാക്കി ഇറാൻ ആണവ ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനും ഖത്തർ അമീറുമടക്കമുള്ളവരുടെ ഇടപെടലാണ് ഇറാന്‍റെ തീരുമാനത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. യൂറോപ്യൻ യൂണിയനും ഖത്തർ അമീറിനുമൊപ്പം ഫ്രാൻസ്, യു കെ, ജർമനി രാജ്യങ്ങളിലെ ഭരണാധികാരികളും ഇതിനായി പരിശ്രമിച്ചു. യൂറോപ്യൻ യൂണിയനും ഫ്രാൻസ്, യു കെ, ജർമനിയും മുൻകൈ എടുക്കുന്ന ആണവ ചർച്ചയിൽ പങ്കെടുക്കാമെന്ന് ഇറാൻ വ്യക്തമാക്കിയതായാണ് വിവരം. നാളെ ജനീവയിലാകും യോഗം ചേരുക. ഇതുമായി ബന്ധപ്പെട്ട് ഖത്തർ അമീറുമായി സംസാരിച്ചെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡിറിക് മെർസ് അറിയിച്ചു.











