ജെഡി വാൻസിന് പോലും അസൂയ തോന്നാം; ട്രംപ്-മംദാനി വൈറ്റ് ഹൗസ് കൂടിക്കാഴ്ചയെ വിലയിരുത്തി മാധ്യമ പ്രവർത്തകൻ

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുത്ത സോഹ്റാൻ മംദാനിയും തമ്മിലുള്ള വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ച ആരും പ്രതീക്ഷിക്കാത്ത തരത്തിൽ സൗഹൃദപരമായി മാറി. ഈ മനോഹരമായ കാഴ്ച വൈറ്റ് ഹൗസിൽ നേരിട്ട് കണ്ടവർക്ക് മാത്രമല്ല, യുഎസ് മാധ്യമമായ ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും ഏറെ ശ്രദ്ധേയമായി.

ഫോക്സ് ന്യൂസ് അവതാരകൻ ബ്രയാൻ കിൽമീഡ്, ട്രംപ് മംദാനിയെ പ്രശംസിച്ചു. ഓവൽ ഓഫീസിലെ സംഭാഷണത്തിനിടെ ഇരുവരും “സൗഹൃദപരമായ ഷേക്ക് ഹാൻ്റ്” നൽകിയെന്നും ട്രംപ് മംദാനിയെ റണ്ണിങ് മേറ്റാക്കി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കിൽമീഡ് പറഞ്ഞു. ഇവർ രണ്ടുപേരും വളരെ നന്നായി പൊരുത്തപ്പെട്ടു. ജെഡി വാൻസ് പോലും അല്പം അസൂയ അനുഭവിക്കുമെന്നു തോന്നുന്നുവെന്നും ചിരിയോടെ ട്രംപ് കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങളിൽ, 34 വയസ്സുകാരനായ മംദാനി ട്രംപിന്റെ മേശയ്‌ക്കരികിൽ നിൽക്കുകയും ട്രംപ് അദ്ദേഹത്തിന്റെ കൈയിൽ സ്നേഹത്തോടെ തട്ടി ചിരിക്കുന്നതും കാണാം. വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള ഒരു സൗഹൃദ നിമിഷമാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം, മുൻപത്തെ സംഘർഷങ്ങളിൽ നിന്ന് വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

മുമ്പ് ഇരുവരും കടുത്ത പ്രസ്താവനകളിൽ ഏർപ്പെട്ടിരുന്ന സാഹചര്യത്തിൽ, ഓവൽ ഓഫീസിലെ ഈ സൗഹൃദം വൻ മാറ്റമായി. ട്രംപ് മംദാനിയെ “100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നും “ഒരു ടോട്ടൽ നട്ട് ജോബ്” എന്നും വിളിച്ചിരുന്നപ്പോൾ, മംദാനി ട്രംപിനെ തന്റെ “ഭീകര സ്വപ്നം” എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച അവർ സഹകരണപരമായ രീതിയിലാണ് സംസാരിച്ചത്.സംഭാഷണം മഹത്തരമായിരുന്നുവെന്നും അത് ഇത്ര മനോഹരമാണ് കരുതിയില്ലെന്നും സംഭാഷണത്തിന് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവിഭാഗവും പറഞ്ഞതു പ്രകാരം, മംദാനിയുടെ പ്രചാരണത്തിൻറെ മുഖ്യ വിഷയങ്ങൾ തന്നെയായ താമസം, വിലക്കയറ്റം, ന്യൂയോർക്കിലെ ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ശക്തവും സുരക്ഷിതവുമായ ന്യൂയോർക്കിനായി, എല്ലാവരുടെയും സ്വപ്നം സഫലമാക്കാനായി ഞങ്ങൾ അദ്ദേഹത്തെ സഹായിക്കുമെന്ന് മംദാനിയുടെ അരികിൽ നിന്നുകൊണ്ട് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന്, ഇരുവരും പല കാര്യങ്ങളിലും അപ്രതീക്ഷിതമായി യോജിച്ചിരുന്നതായി ട്രംപ് സമ്മതിച്ചു. ഞങ്ങൾ കരുതുന്നതിലും കൂടുതലിലാണ് ഞങ്ങൾ തമ്മിൽ ഏകോപനം. ഞങ്ങൾ പങ്കിടുന്ന ഒരു കാര്യമുണ്ട്. നാം സ്നേഹിക്കുന്ന ഈ നഗരത്തിന് നല്ല ഭാവി വേണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപ് സാധാരണയായി ഓവൽ ഓഫീസിൽ സന്ദർശകരെ സമ്മർദ്ദത്തിലാക്കുന്നോ ശാസിക്കുന്നോ ആയിരുന്നുവെങ്കിലും മംദാനിയുമായുള്ള വെള്ളിയാഴ്ചത്തെ ആശയവിനിമയം അതിന്റെ പൂര്‍ണ്ണ വിപരീതമായിരുന്നു.

Even JD Vance would be jealous; Journalist assesses Trump-Mamdani White House meeting

More Stories from this section

family-dental
witywide