‘ആധുനിക ലോകം അനിശ്ചിതത്വങ്ങളാൽ നിറഞ്ഞത്, ട്രംപ് ഇന്ന് എന്തുചെയ്യുന്നു, നാളെ എന്തുചെയ്യുമെന്ന് അദ്ദേഹത്തിനുപോലും അറിയില്ല’; കരസേനാ മേധാവി

ഡൽഹി: ആധുനിക ലോകം അനിശ്ചിതത്വങ്ങളാൽ നിറഞ്ഞതാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണത, അവ്യക്തത എന്നിവയായിരിക്കും ഭാവിയിലെ പ്രധാന വെല്ലുവിളികളെന്നും അവ അതിവേഗം എത്തിച്ചേരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രേവയിലെ ടിആർഎസ് കോളേജിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു ജനറൽ.

‘ഭാവി എന്തായിരിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ട്രംപ് ഇന്ന് എന്തുചെയ്യുന്നു, നാളെ എന്തുചെയ്യുമെന്ന് അദ്ദേഹത്തിനുപോലും അറിയില്ല’, ജനറൽ പറഞ്ഞു. പഴയ വെല്ലുവിളി മനസ്സിലാക്കുന്നതിന് മുമ്പേ പുതിയത് ഉയരുന്ന സാഹചര്യമാണുള്ളത്. അതിർത്തി പ്രശ്നങ്ങൾ, ഭീകരവാദം, പ്രകൃതിദുരന്തങ്ങൾ, സൈബർ യുദ്ധം തുടങ്ങിയവയാണ് സൈന്യം നേരിടുന്നത്. ബഹിരാകാശ യുദ്ധം, ഉപഗ്രഹ ആക്രമണങ്ങൾ, രാസ-ജൈവ-റേഡിയോളജിക്കൽ യുദ്ധങ്ങൾ, വിവരസാങ്കേതിക യുദ്ധങ്ങൾ എന്നിവയും പുതിയ ഭീഷണികളായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read