
ജമ്മു കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൻ്റെ വേദനയിൽ ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളക്കുകയാണെന്നും, ഈ പ്രതിസന്ധി ഘട്ടത്തിൽ ഐക്യത്തോടെ തുടരണമെന്നും രാജ്യത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “പഹൽഗാം ആക്രമണം ഭീകരതയുടെ യജമാനന്മാരുടെ നിരാശയും ഭീരുത്വവുമാണ് കാണിക്കുന്നതെന്ന്. കശ്മീരിൽ സമാധാനം തിരിച്ചുവരികയായിരുന്നു. സ്കൂളുകളിലും കോളേജുകളിലും ഊർജ്ജസ്വലത ഉണ്ടായിരുന്നു, വികസന പ്രവർത്തനങ്ങളിൽ അഭൂതപൂർവമായ വേഗത ഉണ്ടായിരുന്നു, ജനാധിപത്യം ശക്തമാവുകയായിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന ഉണ്ടായിരുന്നു, വരുമാനം വർദ്ധിച്ചുകൊണ്ടിരുന്നു, യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഉയർന്നുവരികയായിരുന്നു. ഇതൊന്നും ഇഷ്ടപ്പെടാത്തവരാണ് ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരാണ് ഈ രാജ്യത്തിന്റെ, ജമ്മു-കശ്മീരിന്റെ യഥാര്‍ഥ ശത്രുക്കള്‍, പ്രധാനമന്ത്രി പറഞ്ഞു.,” അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 22-ലെ ആക്രമണം ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു, അവർ ഏത് സംസ്ഥാനക്കാരായാലും സംസാരിക്കുന്നത് ഏതു ഭാഷയായാലും. “ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് അറിയാം,” അദ്ദേഹം പറഞ്ഞു.
പല ലോകനേതാക്കളും എന്നെ ഫോണില്‍ ബന്ധപ്പെട്ടു, ചിലര്‍ കത്തെഴുതി, സന്ദേശങ്ങള്‍ അയച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി, പിന്തുണ അറിയിച്ചു. ഭീകരവാദത്തിനെതിരെ പോരാടാന്‍ 140 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കൊപ്പം ഈ ലോകം മുഴുവന്‍ കൂടെയുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞാന്‍ വീണ്ടും ഉറപ്പ് നല്‍കുകയാണ്, അവര്‍ക്ക് നീതി ലഭിക്കും. ഈ ആക്രമണത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് പരുഷമായ രീതിയിലുള്ള മറുപടി തന്നെ ലഭിക്കും, പ്രധാനമന്ത്രി പറഞ്ഞു.
Every Indian’s blood is boiling says PM Modi on Pahalgam Attack