ബിഎൽഒമാർക്ക് SIR എന്യൂമറേഷൻ ഫോം വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമ്മർദ്ദത്തിൻ്റെ തെളിവ് പുറത്ത്

ബിഎൽഒമാർക്ക് SIR എന്യൂമറേഷൻ ഫോം വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമ്മർദ്ദത്തിൻ്റെ തെളിവുകൾ പുറത്ത്. എസ്ഐആർ എന്യൂമറേഷൻ ഫോം ഈ മാസം 15നുള്ളിൽ ഫോം വിതരണം പൂർത്തീയാക്കണമെന്നായിരുന്നു ബിഎൽഒമാർക്കുള്ള നിർദേശം. അല്ലെങ്കിൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ശിക്ഷ നടപടികൾ നേരിടേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശമുണ്ടായിരുന്നു. വിവിധയിടങ്ങളിൽ ബിഎൽഒ മാർക്ക് നൽകിയ നോട്ടീസുകൾ മാധ്യമങ്ങൾക്ക് ലഭിച്ചു.

ഔദ്യോഗിക സ്വഭാവത്തിൽ നോട്ടീസ് നൽകിയായിരുന്നു തീയതി നിശ്ചയിച്ചു നൽകിയത്. നവംബർ നാല് മുതലാണ് സംസ്ഥാനത്ത് എസ്‌ഐആർ നടപടികൾ ആരംഭിച്ചത്. ഡിസംബർ നാലിനുള്ളിൽ എന്യൂമറേഷൻ വിതരണം പൂർത്തിയാക്കുമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നത്. എസ്ഐആർ നടപടികൾ നീട്ടിവെക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നത്. അതിനിടെ കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ സർവീസ് സംഘടനകളുടെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ഇന്നത്തെ എസ്ഐആർ ജോലി ബഹിഷ്കരിച്ച് ബിഎൽഒ മാർ പ്രതിഷേധിക്കുകയാണ്.

Evidence of Election Commission’s pressure on distribution of SIR enumeration forms to BLOs

More Stories from this section

family-dental
witywide