
കണ്ണൂര്‍: കണ്ണപുരത്തെ വാടകവീട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ കേസെടുത്ത് പൊലീസ്. അനൂപ് മാലിക് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് വീട് വാടകയ്‌ക്കെടുത്തത്. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമാണെന്ന് പൊലീസ് പറയുന്നു. പൊട്ടാതെ കിടന്ന വലിയ ഗുണ്ടുകള്‍ വീടിന്റെ പരിസരത്തു നിന്നു കണ്ടെത്തി.
സ്‌ഫോടനത്തില്‍ മരിച്ചത് അനൂപിന്റെ ബന്ധു ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ക്കു പരുക്കേറ്റു.
ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ്. അനൂപ് മുന്‍പും സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്നു. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് ഇയാള്‍.