പക്ഷം പിടിക്കാതെ ഇന്ത്യ, അമേരിക്കയുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ ആശങ്ക വ്യക്തമാക്കി മോദി, ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു

ഡൽഹി: ഇറാൻ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം സംഘർഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും മോദി പറഞ്ഞു.

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതായും സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ ആശങ്ക പങ്കുവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചർച്ചകളും തുടരണമെന്ന് അഭ്യർഥിച്ചതായും മോദി എക്സിൽ കുറിച്ചു.

മേഖലയിലാകെ സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. അതിന് പരിഹാരം കണ്ടെത്തേണ്ടത് ചർച്ചയിലൂടെയാകണം. എന്നാൽ ഇരുപക്ഷത്ത് നിന്നുള്ള അക്രമണങ്ങളെ എതിർക്കാനോ, അനുകൂലിക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide