
കോഴിക്കോട് : കാലവര്‍ഷത്തിനു മുന്നോടിയായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ മ കനത്തു. ചൊവ്വാഴ്ച പെയ്ത അതിതീവ്ര മഴയില്‍ കൊച്ചിയിലും കണ്ണൂരും പാലക്കാടും കോഴിക്കോടും കാസര്‍കോടും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി.
കണ്ണൂരില്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ അതിശക്തമായ മഴയാണ്. ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. കാസര്‍കോഡ് നീലേശ്വരം മുതല്‍ പള്ളിക്കര വരെ ദേശീയ പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണം. പ്രതീക്ഷിച്ചതിലും നേരത്തെ കാലവര്‍ഷം കേരള തീരം തൊടുമെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെതന്നെ അറിയിച്ചിരുന്നു.