
തിരുവനന്തപുരം : ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതോടെ കേരളത്തില്‍ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31 വരെ അതിശക്ത മഴ തുടരാന്‍ സാധ്യതയുണ്ട്. അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ടാണ് മറ്റ് 10 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലെര്‍ട്ടുള്ളത്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും.