
തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ സി.പി.എമ്മില്‍ നടപടി. ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തുകയും ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സി ഡബ്ല്യു സി മുന്‍ ചെയര്‍മാന്‍ അഡ്വ. എന്‍ രാജീവിനെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ആയിരുന്ന പി.ജെ ജോണ്‍സനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടഭാഗം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. നടപടി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് സൈബര്‍ പോര് രൂക്ഷമായിരുന്നു.