” ഒന്നുകില്‍ അദ്ദേഹത്തിന്റെ തലച്ചോറ് കളവുപോയി, അല്ലെങ്കില്‍ തലച്ചോറില്‍ നിന്ന് ചിപ്പ് കാണാതായിട്ടുണ്ട്”- വോട്ടുമോഷണ ആരോപണത്തില്‍ രാഹുലിനെതിരെ ഫഡ്നാവിസ്

പനജി : വോട്ടു മോഷണ ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പനാജിയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഫഡ്നാവിസ്, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും വ്യക്തിപരമായ ആക്രമണങ്ങള്‍ നിറഞ്ഞതുമാണെന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധി സ്വന്തം തലച്ചോറ് പരിശോധിപ്പിക്കണമെന്നും ഒന്നുകില്‍ അദ്ദേഹത്തിന്റെ തലച്ചോറ് കളവുപോയിയെന്നും അല്ലെങ്കില്‍ തലച്ചോറില്‍ നിന്ന് ചിപ്പ് കാണാതായിട്ടുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നുമായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം.

2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും ചേര്‍ന്ന് ‘വോട്ടുമോഷണം’ നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണമാണ് ഫട്‌നാവിസിനെ ചൊടിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹം നുണകള്‍ പ്രചരിപ്പിച്ചുവെന്നാണ് ഇരുവരും ആരോപിച്ചത്.

More Stories from this section

family-dental
witywide