ശിക്ഷാവിധിയില്‍ തൃപ്തരല്ല, വധശിക്ഷ നല്‍കണമായിരുന്നുവെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം

കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ എത്തിയ കോടതി വിധിയില്‍ പ്രതികരിച്ച് കുടുംബം. പ്രത്യേക കോടതിയുടെ ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നു ഇരുവരുടേയും കുടുംബവും കോണ്‍ഗ്രസും പ്രതികരിച്ചു.

ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെന്നും കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്നും ഇവര്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്നും കുടുംബം വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം അറിയിക്കാമെന്നും കുടുംബങ്ങള്‍ വ്യക്തമാക്കി.