പ്രശസ്ത പോപ്പ് ഗായിക കോണി ഫ്രാന്‍സിസ് അന്തരിച്ചു; വിടവാങ്ങിയത് ‘പ്രെറ്റി ലിറ്റില്‍ ബേബി’ പാടിയ ഗായിക

ടെനിസി : നിരവധി ഗാനങ്ങളിലൂടെ പ്രശസ്തയായ പോപ്പ് ഗായിക കോണി ഫ്രാന്‍സിസ് 87-ാം വയസ്സില്‍ അന്തരിച്ചു. ജൂലൈ 17 ന് ഫ്രാന്‍സിസിന്റെ സുഹൃത്തും കോണ്‍സെറ്റ റെക്കോര്‍ഡ്സിന്റെ പ്രസിഡന്റുമായ റോണ്‍ റോബര്‍ട്ട്സാണ് സമൂഹമാധ്യമത്തിലൂടെ മരണവിവരം അറിയിച്ചത്. 1950-കളിലും 60-കളിലും സംഗീത ലോകത്ത് മികച്ച ഗാനങ്ങള്‍ സമ്മാനിച്ച താരമാണ് വിടവാങ്ങിയത്. 1962 ല്‍ പുറത്തിറങ്ങിയ ഫ്രാന്‍സിസിന്റെ പ്രെറ്റി ലിറ്റില്‍ ബേബി (Pretty Little Baby) എന്ന ഗാനം സമൂഹമാധ്യമത്തില്‍ ഇപ്പോഴും തരംഗമാണ്.

സിനിമ നടി കൂടിയായ ഫ്രാന്‍സിസ്, 1960-ല്‍ പാടിയ ‘എവരിബഡീസ് സംബഡീസ് ഫൂള്‍’ എന്ന ഗാനം ബില്‍ബോര്‍ഡ് ഹോട്ട് 100-ല്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗായികയാണ് ഫ്രാന്‍സിസ്.