മിനസോട്ട സ്‌കൂള്‍ വെടിവയ്പ്പ് ഭീകരാക്രമണം ? കത്തോലിക്കരെ ലക്ഷ്യം വെച്ചു? വിശദമായി അന്വേഷിക്കുമെന്ന് എഫ്ബിഐ മേധാവി

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപോളീസിലെ അനൺസിയേഷൻ കാത്തലിക് സ്‌കൂളില്‍ രണ്ടു കുട്ടികളുടെ ജിവനെടുത്ത മാരക വെടിവയ്പ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ പറഞ്ഞു. ‘കത്തോലിക്കരെ ലക്ഷ്യം വച്ചുള്ള ആഭ്യന്തര ഭീകരവാദ പ്രവര്‍ത്തനമാണോ എന്ന് സംശയിക്കുന്നതായും പ്രത്യേക അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം നടന്നത്. കുട്ടികളുടെ ആദ്യ ആഴ്ചയിലെ പ്രാർഥന നടക്കുന്നതിനിടെ പള്ളിയുടെ പുറത്തുനിന്ന് ജനലുകളിലൂടെ അക്രമി വെടിയുതിർക്കുകയായിരുന്നു. ‘8 വയസ്സുള്ള കുട്ടിയും 10 വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. കൂടാതെ 14 കുട്ടികള്‍ക്കും 3 മുതിര്‍ന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അവരില്‍ ഏഴ് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആക്രമണം നടത്തിയ റോബര്‍ട്ട് വെസ്റ്റ്മാന്‍ എന്ന റോബിന്‍ വെസ്റ്റ്മാനും മരണപ്പെട്ടിരുന്നു. 20 വയസുകാരനാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. ഇയാൾ തനിച്ചാണ് കൃത്യം നടത്തിയതെന്നും കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ, കാറിൽ നിന്ന് ഒരു സ്മോക്ക് ബോംബ് എന്നിവ കണ്ടെടുത്തു.

മിനസോട്ട വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഏജന്‍സി ‘കഴിയുന്നിടത്തോളം പൊതുജനങ്ങള്‍ക്ക്’ നല്‍കുന്നത് തുടരുമെന്നും കാഷ് പട്ടേല്‍ പറഞ്ഞു.

More Stories from this section

family-dental
witywide