പോർട്ട്‌ലൻഡിൽ നാഷനൽ ഗാർഡ് വിന്യാസം ഫെഡറൽ കോടതി തടഞ്ഞു

പോർട്ട്ലൻഡ് : ഓറിഗൻ സംസ്ഥാനത്തെ പോർട്ട്ലൻഡ് നഗരത്തിൽ നാഷനൽ ഗാർഡിനെ വിന്യസിക്കാനുള്ള നീക്കം ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് യുഎസ് ജില്ലാ ജഡ്‌ജി കരിൻ ഇമ്മർഗട്ട് താൽക്കാലികമായി തടഞ്ഞിരിക്കുന്നത്. നാഷനൽ ഗാർഡിനെ വിന്യസിക്കാൻ സംസ്ഥാന സർക്കാരും നഗരസഭയും സംയുക്‌തമായി നൽകിയ ഹർജിയാണ് കോടതി തടഞ്ഞിരിക്കുന്നത്.

യുദ്ധത്തിൽ തകർന്നത്(war-torn) എന്ന് ട്രംപ് നഗരത്തെ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഈ വിധി. എന്നാൽ, ട്രംപിന്റെ ഈ വിശേഷണം പരിഹാസ്യമാണെന്ന് ഓറിഗൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. നഗരത്തിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്മെന്റ് കെട്ടിടത്തിന് സമീപം രാത്രികളിൽ പ്രതിഷേധങ്ങൾ നടക്കാറുണ്ടെങ്കിലും, വിന്യാസം പ്രഖ്യാപിക്കും മുൻപ് സമീപ ആഴ്ചകളിൽ ഇത് സാധാരണയായി ചെറിയ തോതിൽ മാത്രമാണ് നടത്തിരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഓറിഗനിലെ നാഷനൽ ഗാർഡിലെ 200 അംഗങ്ങളെ 60 ദിവസത്തേക്ക് പ്രതിഷേധങ്ങൾ നടക്കുന്നതോ ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ സ്ഥലങ്ങളിൽ ഫെഡറൽ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി നിയമിച്ച് നഗരം ഫെഡറൽ നിയന്ത്രണത്തിലാക്കാനായിരുന്നു പ്രതിരോധ വകുപ്പിന്റെ ശ്രമം.

More Stories from this section

family-dental
witywide