ഫൊക്കാന മിഡ്-ടേം ജനറൽ ബോഡിമീറ്റിങ്ങ് ഏവർക്കും മാതൃകാപരമായി, സംഘടനയുടെ ഭാവി ദിശയെക്കുറിച്ച് വ്യക്തമായ നിലപാടും വ്യക്തമാക്കി

ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന മിഡ് ടേം ജനറൽ ബോഡി മീറ്റിങ്ങ് മാതൃകാപരമായി. വ്യക്തമായ കാഴ്ചപ്പാടോടും, സമയ ക്ലിപ്തതയോടും നടത്തിയ മീറ്റിങ്ങ് അനാവശ്യ ചർച്ചകളും, വാക്കുതർക്കങ്ങളും ഒഴിവാക്കി അച്ചടക്കത്തോട് കൂടിയാണ് നടന്നത്. പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചക്കപ്പൻ, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ സംഘടനയുടെ പ്രവർത്തനത്തെ പറ്റി വിശദമായി സംസാരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ഫൊക്കാനയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടിയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് മിഡ് ടെം ജനറൽ ബോഡി വിളിച്ചതെന്ന് പ്രസിഡന്റ് സജിമോൻ അറിയിച്ചു.

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ പോകുന്നു. ഞങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ടത് നിങ്ങളാണ്. അതിനുവേണ്ടിയാണ് ജനറൽ ബോഡി നമ്മളിവിടെ കുടിയിരിക്കുന്നത് എന്ന് ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഏവരെയും അതിശയിപ്പിക്കുന്നതാണ്.”ഫൊക്കാനയുടെ മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ് എന്നീ രണ്ട് കാർഡുകളും സംഘടനയുടെ മുഖച്ഛായ മാറ്റിമറിച്ച ഒരു കാര്യമാണ്. ഫൊക്കാനയുടെ പ്രവർത്തന ശൈലിയിലും അതിലൂടെ മാറ്റം വന്നു. ഓരോ മെഡിക്കൽ കാർഡിലൂടെയും 10000 മുതൽ 75000 രൂപ രൂപ വീതം ഡിസ്‌കൗണ്ട് കിട്ടിയത് ഞങ്ങളെ വിളിച്ച് സന്തോഷം അറിയിക്കാറുണ്ട്, കേരള സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന നിങ്ങളെ ഞങ്ങൾ എത്ര പ്രശംസിച്ചാലും മതിവരില്ല എന്ന് പറഞ്ഞ് അഭിനന്ദിക്കുമ്പോൾ നമ്മുടെ കമ്മിറ്റിക്ക് അഭിമാനമുണ്ട്. സജിമോൻ ആന്റണിയിലൂടെ ഫൊക്കാനയ്ക്കൊരു ഫുൾ ടൈം പ്രസിഡൻ്റിനെ കിട്ടി. ഏത് സമയത്ത് വിളിച്ചാലും 24*7 അവൈലബിനോടൊപ്പം വിഷനോടും മിഷനോടെയും കൂടി പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡുമൊക്കെ ഇഷ്യൂ ചെയ്യുന്നതിന് കഴിഞ്ഞ ആഴ്ചകളിൽ മണിക്കൂർ ട്രാവൽ ചെയ്തിട്ട് മീറ്റിംഗ് നടത്തി ഏകദേശം 150 ഓളം കാർഡുകൾ കൊടുത്തു. ഒരു ആവറേജ് എടുത്ത് കഴിഞ്ഞാൽ 4000-ത്തിനും 5000-ത്തിനും ഇടയ്ക്ക് കാർഡുകൾ നമ്മുടെ കേരള കമ്മ്യൂണിറ്റിയിൽ എത്തിക്കാൻ ഫൊക്കാനയ്ക്ക് കഴിഞ്ഞു എന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രയപെട്ടു.

ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനങ്ങളോട് സംവദിക്കാനും ജനങ്ങളുടെ കാര്യത്തിനുവേണ്ടി പ്രവർത്തിക്കാനും അതുപോലെ മലയാളികൾക്ക് വേണ്ടുന്ന കാര്യങ്ങൾ കണ്ടുപിടിച്ച് അതിൽ പ്രവർത്തിക്കാനും കഴിയുന്ന ഒരു ടീമാണ് ഇവിടെയുള്ളത്. ഫൊക്കാനയുടെ യൂത്ത് ക്ലബ്ബ് ഏകദേശം 100 ഓളം മെമ്പേഴ്സിനെ ഉൾപ്പെടുത്തിയാണ് രൂപീകരിച്ചിരിക്കുന്നത്. ഫൊക്കാനയുടെ രൂപം മാറി, ഭാവം മാറി. അത് കൂടുതൽ മാറണം. ചെറുപ്പക്കാരെ വളർത്തേണ്ടത് നമ്മുടെ ആവശ്യമാണ് എന്നുള്ള ഒരു കൺസെപ്റ്റോടുകൂടി തന്നെയാണ് ഈ ഈ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നത്. ഏകദേശം 250-ൽ അധികം മെമ്പേഴ്സുള്ള ഒരു വിമൻസ് ഫോറം ഈ ടീമിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഫൊക്കാനയുടെ റീജിയണൽ ഇനോഗുറേഷൻ എല്ലാ റീജിയണിലും ഒന്നിനൊന്ന് മെച്ചമായി നടന്നു. ചരിത്രത്തിൽ ആദ്യമായി പ്രവർത്തനം തുടങ്ങി എല്ലാ റീജിയണൽ ഇനോഗുറേഷനുകളും 500-ഉം 600-ഉം പേരുള്ള ഫൊക്കാനയുടെ ഒരു മിനി കൺവെൻഷൻ തന്നെ ആയിരുന്നു. റീജണൽ കൺവെൻഷനുകളുടെ തുടക്കമായി ന്യൂയോർക്ക് (അപ്പ്സ്റ്റേറ്റ് ) റീജണൽ കൺവെൻഷനും വമ്പിച്ച വിജയം ആയിരുന്നു.

ചരിത്രത്തിൽ ആദ്യമായി ഫൊക്കാനക്ക് ഒരു സ്പോർട്സ് ക്ലബ്ബ് തുടങ്ങുവാൻ സാധിച്ചു. ആ സ്പോർട്സ് ക്ലബ്ബ് ന്യൂയോർക്കിൽ ഒരു ടൂർണമെൻ്റ് നടത്തി. ചിക്കാഗോയിൽ മറ്റൊന്ന് നടത്തുന്നു. അങ്ങനെ ഇന്ന് ഫൊക്കാന യുവാക്കളുടെ കൈകളിൽ എത്തിയിരിക്കുന്നു. ഫൊക്കാന കേരള കൺവെൻഷൻ ഒരു ചരിത്രം സൃഷ്ടിച്ചു. ഒരു പ്രവാസി സംഘടനയിൽ നടത്തിയിട്ടില്ലാത്ത കൺവെൻഷനാണ് നമ്മൾ നടത്തിയത്. ഇവിടെ ഇരുന്നുകൊണ്ട് മാനേജ് ചെയ്ത് അവിടെ ആയിരത്തിലധികം പേരെ വരുത്താമെങ്കിൽ ഇവിടെ പ്രവർത്തിക്കുന്ന നമുക്കെന്തുകൊണ്ട് കൽഹാരി കൺവെൻഷനിൽ 5000 പേരെ വരുത്തിക്കൂടാ. ഞങ്ങളുടെ എയിം അതാണ്. കേരള കൺവെൻഷൻ ഞങ്ങൾക്ക് ഒരു പ്രചോദനമായിരുന്നു. കാരണം കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു പ്രവാസി സംഘടന നടത്തിയിട്ടില്ലാത്ത മൂന്ന് ദിവസത്തെ കൺവെൻഷനാണ് അവിടെ നടന്നത്. അവിടുത്തെ സാഹിത്യ സമ്മേളനം, മീഡിയ സെമിനാർ, വിമൻസ് ഫോറം സെമിനാർ, ഭാഷക്ക് ഒരു ഡോളർ, ബിസിനെസ്സ് സെമിനാർ, സിം കേരളാ സിം, ലൈഫ് ആൻഡ് ലിമ്പുമായി സഹകരിച്ചു 44 പേർക്ക് കൃത്രിമ കാലുകൾ നൽകി. അങ്ങനെ ഓരോന്നോരോന്ന് എടുത്തു കഴിഞ്ഞാൽ കേരളത്തിലെ പത്രങ്ങൾ മൊത്തം എഴുതിയ ഒരു കേരള കൺവെൻഷനായിരുന്നു നമ്മൾ ഒരുക്കിയത്. ഫൊക്കാനയുടെ പ്രവർത്തനം ഒരു വർഷം ഇത്രയും ഭംഗിയായി കൊണ്ടുപോകാൻ നമുക്ക് പ്രചോദനമായി ലീഡർഷിപ്പ് തന്ന പ്രസിഡൻ്റ് സജിമോനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല” – ശ്രീകുമാർ ഉണ്ണിത്താൻ വിശദീകരിച്ചു.

ഫൊക്കാനയിലെ പ്രവർത്തനങ്ങൾക്ക് അതിലുള്ളവർക്ക് ലഭിക്കുന്ന വരുമാനം പൂജ്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെയും നാഷണൽ കമ്മിറ്റിയിലെയും ട്രസ്റ്റി ബോർഡിലെയും അംഗങ്ങൾക്കും മുൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഫൊക്കാനയിലെ 850 ഡെലിഗേറ്റ്സിന്റെയും പേര് തനിക്കാരോടും ചോദിക്കാതെ അറിയാമെന്നും അദ്ദേഹം അഭിമാനത്തോടെ സൂചിപ്പിച്ചു.
ഫൊക്കാനയോടുള്ള സ്നേഹംകൊണ്ട് 2013-ൽ ഒരു സാധാരണ പ്രവർത്തകനായി തുടക്കംകുറിക്കുകയും 2016-ൽ ഒരു നാഷണൽ കമ്മിറ്റി അംഗവും 2018-ൽ ട്രഷററും 2020-ൽ സെക്രട്ടറിയുമായി. ഫൊക്കാനയുടെ എല്ലാ ബോഡിയിലും ഒരു സാന്നിധ്യം അറിയിച്ച് പ്രവർത്തിച്ച് മനസ്സിലായതിന് ശേഷം പ്രസിഡൻ്റായതാണ് തൻ്റെ നേട്ടമെന്ന് അദ്ദേഹം വിലയിരുത്തി. 2012 തൊട്ട് 2025 വരെ സാധാരണ ഒരു ജനറൽ ബോഡിയോ മിഡ് ടേം ജനറൽ ബോഡിയോ വിളിച്ചാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾപോലും എല്ലാവരും എത്തിയിരുന്നില്ല. ആ സ്ഥാനത്താണ് ഇന്ന് 200 ൽ അധികം ആളുകൾ എത്തിച്ചേർന്നതെന്ന് സജിമോൻ ആന്റണി പറഞ്ഞതും ഏവരും കയ്യടിച്ചു. കാനഡയിൽ നിന്നും ഷിക്കാഗോയിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ നിന്നുമെല്ലാം ആളുകൾ എത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും സംഘടനയോടുള്ള സ്നേഹംകൊണ്ട് എത്തിച്ചേർന്നു. തന്റെ കമ്മിറ്റിയോട് പലരും റിപ്പീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെന്നും അതിൽ താൽപര്യമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

“1983ൽ തുടങ്ങിയ സംഘടന ഇന്ന് 42 വർഷം പിന്നിടുമ്പോൾ ഭാഷയ്ക്കൊരു ഡോളർ പോലെയുള്ള നല്ല പ്രൊജക്ടും ഒരു വാശിയേറിയ ഇലക്ഷനും പിന്നെ ഒരു വാശി കുറഞ്ഞ കേസും പിന്നെ കുറച്ചുനാൾ കേസ് ഇല്ലാതിരിക്കുകയും എന്നതാണ് അവസ്ഥ. 75 പേര് വെച്ച് നടത്തിയ കൺവെൻഷനിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. 75 പേരായിരുന്നു ഉദ്ഘാടന ദിവസം കൺവൻഷനിൽ ഉണ്ടായിരുന്നത്. ആ ചരിത്രവും ഞാൻ കണ്ടതാണ്. നിങ്ങളിൽ പലരുടെയും പ്രായമില്ലെങ്കിലും ഞാൻ ഇതൊക്കെ ഒബ്സർവ്വ് ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഒരു ഘോഷയാത്രയായിട്ടാണ് ഇന്ന് ഫൊക്കാന പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനകത്ത് എ ടീമോ ബി ടീമോ അങ്ങനെയൊന്നുമില്ല, ജയിച്ച ടീമോ തോറ്റ ടീമോ ഒന്നുമില്ല. ഈ ഒരു കമ്മിറ്റി ചരിത്രത്തിൽ ആദ്യമായിട്ട് തോറ്റ എല്ലാവരെയും നെഞ്ചിൽ ചേർത്ത് കൊണ്ട് ആദ്യത്തെ ദിവസം തന്നെ ഒന്നിച്ച് പോകാനായിട്ട് തീരുമാനമെടുത്ത്, ചേർത്ത് പിടിച്ചപ്പോൾ ആ കാണിക്കുന്നത് സത്യമാണോ എന്ന് അവർപോലും പേടിച്ചിരിക്കാം. കാരണം സത്യം പറഞ്ഞാൽ ഒരിക്കലും മുൻപ് അവർ അങ്ങനെ കണ്ടിട്ടില്ലല്ലോ? ഇനി നമുക്ക് 10 മാസമുണ്ട്. ആ 10 മാസങ്ങളിലേക്ക് നിങ്ങൾ പ്രവർത്തിക്കൂ. ഫൊക്കാന എന്ത് ചെയ്തു എന്നുചോദിച്ചാൽ ഫിസിക്കലി മെറ്റീരിയലി കാണിക്കാൻ കാശ് തിരിച്ച് ഇങ്ങോട്ട് കിട്ടുന്ന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും ഉണ്ട്. എന്തുകൊണ്ട് നമുക്കൊരു പതിനായിരം കുടുംബങ്ങളിൽ ഈ കാർഡുകൾ എത്തിച്ചുകൂടാ? ഇതൊന്നും വെറുതെ ഉണ്ടാകുന്നതല്ല. ഞാനും എന്റെ കമ്മിറ്റിയും ചോരയും നീരുമൊഴുക്കിയാണ് അത് സാധ്യമാക്കിയതെന്നും സജിമോൻ ആന്‍റണി കൂട്ടിച്ചേർത്തു.

കൊച്ചി രാജഗിരി, പാലാ മെഡ്സിറ്റി, കിംസ് ട്രിവാൻഡ്രം, ബേബി മെമ്മോറിയൽ കോഴിക്കോട്, ബിലീവേഴ്സ് തിരുവല്ല, കാരിത്താസ്‌ കോട്ടയം അങ്ങനെ ആറ് ഹോസ്പിറ്റലാണ് അവിടെ അഞ്ചു മുതൽ 15% വരെ ഡിസ്കൗണ്ട് നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ നമ്മൾ പോയി കഴിയുമ്പോൾ 50 പേർ അവിടെ ഇരിപ്പുണ്ടെങ്കിലും ഈ കാർഡുമായിട്ട് പോകുന്ന ആൾക്കാർക്ക് ഗ്രീൻ ചാനലിൽ കൂടെ നേരെ കേറി പോകാം. ചരിത്രത്തിൽ ആദ്യമായിട്ടാണ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും പോയിട്ട് 10 തൊട്ട് 15% വരെ ഡിസ്‌കൗണ്ട് ലഭിക്കും. കേരള കൺവൻഷൻ ഭംഗിയാക്കിയ ജോയ് ഇട്ടാണ് ചേട്ടന് നന്ദി. മൂന്ന് ദിവസം അടിച്ചുപൊളിച്ച് ഫൈവ് സ്റ്റാർ അല്ല, സെവൻ സ്റ്റാർ ലെവലിൽ നമ്മൾ കൺവെൻഷൻ നടത്തി. 44 പേർ കാലില്ലാതെ വന്നു കാലുമായിപ്പോയി. 148 പിള്ളേര് നീന്തൽ അറിയാതെ വന്നു, നീന്തൽ പഠിച്ച് സർട്ടിഫിക്കറ്റ് നേടി. കേരളത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഇങ്ങനെ ചെയ്യുന്നത്. 26 കുടുംബങ്ങളുടെ സർട്ടിഫിക്കറ്റ് പഠിച്ചുകഴിഞ്ഞിട്ട് ഫീസ് അടക്കാൻ ബാക്കിയുള്ളതിനെ തിരഞ്ഞു കണ്ടുപിടിച്ച് അവർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. നമ്മൾ എല്ലാവരുടെയും കോൺട്രിബ്യൂഷൻ ആണ് അത്. അങ്ങനെയുള്ള നന്മമരങ്ങളുടെ കുറേ പരിപാടികളാണ് നമ്മൾ ചെയ്തത്, ജസ്റ്റ് അടിച്ചുപൊളി മാത്രമല്ല. ഫൊക്കാന ഹെൽത്ത് ക്ലിനിക്കിനെ പറ്റി പറയുകയാണെങ്കിൽ ന്യൂജേഴ്സിയിലും ബോസ്റ്റണിലുമാണ് ആദ്യം തുടങ്ങുന്നത്. ഈ കമ്മിറ്റി നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടുകൂടി ഫിലാഡൽഫിയയിലും ന്യൂയോർക്കിലും ചിക്കാഗോയിലുമെല്ലാം സാധാരണക്കാർക്കുള്ള ഡ്രീം പ്രൊജക്റ്റായി ഇത് മുന്നോട്ട് കൊണ്ടുപോകും – സജിമോൻ ആന്റണി വ്യക്തമാക്കി. ഇന്നത്തെ കാലത്ത് അമേരിക്കയിൽ മെൻസ് ഫോറം ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രഷർ ജോയി ചാക്കപ്പൻ ഫൊക്കാനയിൽ ഇലക്ഷൻ വരുന്നതിന് സ്വാഗതം ചെയ്തു. ഇലക്ഷൻ വന്നു കഴിഞ്ഞപ്പോൾ രണ്ട് ഗ്രൂപ്പായി തിരിയുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടെന്ന് വിമർശനം വന്നെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഫൊക്കാന ഒന്നേയുള്ളൂ എന്നും ടീമിൽ നിന്ന് തന്നെ പലരും ഇലക്ഷനിലേക്ക് മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കു ഗ്രൂപ്പോ ടീം മോ ഇല്ല. ഫൊക്കാനയുടെ ഈ കൺവെൻഷനെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന ഒരു സമീപനമാണ് തന്റേതെന്നും അദ്ദേഹം അഭിപ്രയപെട്ടു. വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജോയിന്റ് സെക്രെട്ടറി മനോജ് ഇടമന, അഡിഷണൽ ജോയിന്റ് സെക്രെട്ടറി അപ്പുകുട്ടൻ പിള്ള, ട്രസ്റ്റീ ബോർഡ് ബിജു ജോൺ എന്നിവർ സംസാരിച്ചു. എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

More Stories from this section

family-dental
witywide