ഫിഫ ലോകകപ്പ്: ഡോണാൾഡ് ട്രംപ് ടിക്കറ്റ് എടുത്തവർക്ക് പ്രത്യേക ഫാസ്റ്റ്-ട്രാക്ക് വിസകൾ പുറത്തിറക്കി, യു.എസ് എന്‍ട്രി ടിക്കറ്റല്ലെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2026 ഫിഫ ലോകകപ്പിന് ടിക്കറ്റ് എടുത്തവർക്കായി പ്രത്യേക ഫാസ്റ്റ്-ട്രാക്ക് വിസകൾ പുറത്തിറക്കി. തിങ്കളാഴ്‌ചയാണ് ട്രംപ് വിസ പുറത്തിറക്കിയത്. എന്നാൽ ഈ വിസ യുഎസിലേക്കുള്ള പ്രവേശനത്തിനുള്ള ഗ്യാരണ്ടിയല്ലെന്നുള്ള മുന്നറിയിപ്പും ട്രംപ് ഭരണകൂടം നൽകി. ഫിഫ പാസ് എന്നാണ് ഈ പ്രത്യേക വിസ അറിയപ്പെടുന്നത്.

ലോകകപ്പിനായി ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ വിസയ്ക്ക് അപേക്ഷിക്കണമെന്ന് ഫിഫയുടെ തലവനായ ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ഓവൽ ഓഫീസിൽ വിസ പുറത്തിറക്കവെ ട്രംപ് വ്യക്തമാക്കി. ഫുട്ബോൾ പ്രേമികൾക്ക് ട്രംപിൻ്റെ അതിർത്തി നിയന്ത്രണം തിരിച്ചടിയായേക്കുമെന്ന ആശങ്കകൾക്കിടെയാണ് പ്രത്യേക ഫാസ്റ്റ്-ട്രാക്ക് വിസ പുറത്തിറക്കിയിരിക്കുന്നത്.

ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്ക് ഈ വിസ ലഭിക്കുന്നതിനായി മുൻഗണനാക്രമത്തിൽ ഒരു അപ്പോയിന്റ്മെന്റ് എടുക്കാമെന്നും ലോകകപ്പ് ആസ്വദിക്കാൻ ഒരു കോടിയോളം ആളുകൾ വരെ യുഎസിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇൻഫാന്റിനോ പറഞ്ഞു.

എന്നാൽ നിങ്ങളുടെ ടിക്കറ്റ് ഒരു വിസയല്ല. ഇത് യുഎസിലേക്കുള്ള പ്രവേശനം ഉറപ്പുനൽകുന്നില്ല. ഇത് നിങ്ങൾക്ക് വേഗത്തിലുള്ള അപ്പോയിന്റ്മെന്റ് ഉറപ്പുനൽകുന്നു. നിങ്ങൾ ഇപ്പോഴും മറ്റ് പരിശോധനകളിലൂടെ കടന്നുപോകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.

FIFA World Cup: Donald Trump issues special fast-track visas to those who bought tickets, warns US entry is not a ticket

More Stories from this section

family-dental
witywide