അക്കരപ്പച്ചയിലേക്ക് ‘ഡോങ്കി യാത്ര’; യുഎസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത് 50 പേരെ, ഏജൻ്റുമാരുടെ ചതിയിൽ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട് കടത്തിന്മേല്‍ കടവും കണ്ണീരുമായി ഇവര്‍

വാഷിംഗ്ടണ്‍ : ഉള്ളതെല്ലാം വിറ്റുപെറുക്കിയും, വീടുകളടക്കം പണയപ്പെടുത്തിയുമാണ് യുഎസിലെ മെച്ചപ്പെട്ട ജീവിതം മോഹിച്ച്, ഏജന്റുമാരെ വിശ്വസിച്ച് അവര്‍ അമേരിക്കന്‍ സ്വപ്‌നത്തെ പിന്തുടര്‍ന്നത്. എന്നാല്‍, അനധികൃത മാര്‍ഗത്തിലെത്തിയ ഹരിയാനയില്‍ നിന്നുള്ള 25 നും 40 നും ഇടയില്‍ പ്രായമുള്ള 50 പേരെ യുഎസ് അധികൃതര്‍ തിരികെ നാട്ടിലേക്ക് അയച്ചു. നിരാശരായി എത്തിയവര്‍ കടം വീട്ടാണ് ഇനിയെന്താണ് മാര്‍ഗമെന്നാണ് കണ്ണീരോടെ ആലോചിക്കുന്നത്.

യുഎസ് നാടുകടത്തപ്പെട്ടവരില്‍ 16 പേര്‍ കര്‍ണാലില്‍ നിന്നുള്ളവരും, 14 പേര്‍ കൈതലില്‍ നിന്നുള്ളവരും, അഞ്ച് പേര്‍ കുരുക്ഷേത്രയില്‍ നിന്നുള്ളവരും, ഒരാള്‍ പാനിപ്പത്തില്‍ നിന്നുള്ളയാളുമാണ്. അനധികൃത മാര്‍ഗത്തിലൂടെയാണ് ഇവര്‍ തെക്കന്‍, മധ്യ അമേരിക്കയിലൂടെയുള്ള മനുഷ്യക്കടത്ത് പാത വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരില്‍ ചിലര്‍ അവിടെ വര്‍ഷങ്ങളോളം ചെലവഴിച്ചു, മറ്റുള്ളവര്‍ മാസങ്ങള്‍ മാത്രം. നാടുകടത്തലിന് മുമ്പ് പലരും ജയിലിലടയ്ക്കപ്പെട്ടു. താന്‍ 2022 ഒക്ടോബറില്‍ യുഎസിലേക്കെത്താന്‍ 29 ലക്ഷം രൂപ ചെലവഴിച്ചതായി തിരിച്ചയക്കപ്പെട്ടവരിലൊരാള്‍ പറയുന്നു. താന്‍ ഡോങ്കി റൂട്ട് സ്വീകരിച്ചെന്നും പല ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലൂടെയും സഞ്ചരിച്ച് നാലുമാസമെടുത്താണ് താന്‍ യാത്ര പൂര്‍ത്തിയാക്കിയതെന്നും ഈ 26 കാരന്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരി വരെ എല്ലാം നന്നായി പോകുകയായിരുന്നുവെന്നും ജോര്‍ജിയയില്‍ ഒരു മദ്യശാലയില്‍ ജോലി ചെയ്യുന്നതിനിടെ താന്‍ അറസ്റ്റിലായെന്നും യുവാവ് പറയുന്നു.

ഇങ്ങനെ തിരിച്ചയയ്ക്കപ്പെട്ട ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത് ഓരോരോ കഥകളായിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. ഇതിനകം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ കുടിയേറ്റ വിമാനങ്ങളില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്.

Fifty Haryana men deported from US.

More Stories from this section

family-dental
witywide