ഒടുവിൽ ജാമ്യം; അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ 16 ദിവസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെയാണ് രാഹുൽ ഈശ്വർ അധിക്ഷേപിച്ചത്.

നവംബര്‍ 30നായിരുന്നു അതിജീവിതയ്ക്കെതിര അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തുടരെ നടത്തിയ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.

സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി രണ്ടാം തവണയും ജാമ്യം നിഷേധിക്കുകയായിരുന്നു. ജയിലില്‍ രാഹുൽ നിരാഹാരം തുടര്‍ന്നതിലും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സമാനമായ കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

Finally, bail; Rahul Easwar gets bail after 16 days in the case of insulting a survivor

സമാനമായ കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

More Stories from this section

family-dental
witywide