ഒടുവിൽ എം.എം ലോറന്‍സിന്റെ ആഗ്രഹം സഫലമാകുന്നു; മൃതദേഹം വൈദ്യപഠനത്തിന്, മകൾ ആശയുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി

ഒടുവിൽ അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ ആഗ്രഹം സഫലമാകുന്നു. എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മകൾ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.

ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് മകൾ ആശ ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്.

2024 സെപ്റ്റംബർ 21നായിരുന്നു ലോറൻസ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് മകൾ രം​ഗത്തു വന്നത്.

Finally, M.M. Lawrence’s wish comes true; his body will be used for medical studies, daughter Asha’s review petition rejected

More Stories from this section

family-dental
witywide