ഒടുവിൽ പ്രധാനമന്ത്രി മണിപ്പൂരിലേക്ക്; സെപ്റ്റംബർ 13ന് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നു

മണിപ്പൂർ : 2023 ലെ കലാപത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി മണിപ്പൂർ സന്ദർശിക്കുമെന്ന് സൂചന. ഈ മാസം പതിമൂന്നിന് കേന്ദ്രത്തിൻറെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി പൂർത്തിയാക്കിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ച ഫെബ്രുവരി മുതൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണമാണ്.

ഐസ്വാളിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് 51 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റെയിൽവേ ലൈനായ ബൈരാബി -സൈരാഗ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്തതിന് ശേഷമാകും മണിപ്പൂർ സന്ദർശനം. പ്രധാനമന്ത്രി 2023ലെ കൂക്കി മെയ്തെയ് കലാപത്തിന് ശേഷം മണിപ്പൂർ സന്ദർശിക്കാത്തതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. രണ്ട് വർഷമായി തുടരുന്ന കലാപത്തിൽ 260 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.

More Stories from this section

family-dental
witywide