ഒടുവിൽ കടലിൽ നിന്ന് ആശ്വാസ വാർത്ത! ആളിക്കത്തുന്ന വാൻഹായ് 503 നെ നിയന്ത്രണത്തിലാക്കി, സാൽവേജ് സംഘം ഹെലികോപ്റ്ററിൽ പറന്നിറങ്ങി, തീ അണയ്ക്കാൻ ശ്രമം

കൊച്ചി: കേരള തീരത്ത് ആശ്വാസ വാർത്ത. കടലിൽ ആളിക്കത്തിയ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയെന്ന ആശ്വാസ വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. തീ കത്തിയ കപ്പലിനെ നിയന്ത്രണത്തിലാക്കിയ ശേഷം വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്നും റിപ്പോർട്ട് ഉണ്ട്. തീപിടിച്ച കപ്പലിലേക്ക് സാൽവേജ് സംഘം ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞതും ആശ്വാസമാണ്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. പൂർണമായും തീ അണയ്ക്കാനായാൽ ആശങ്ക ഒരു പരിധിവരെ അകലും.

കപ്പലുള്ള പ്രദേശത്ത് നേരത്തെ അനുഭവപ്പെട്ട ശക്തമായ മഴയും കാര്യങ്ങൾ അനുകൂലമാക്കാൻ സഹായകമായി. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് പടരുന്ന തീ അണക്കാനായി കോസ്റ്റുഗാർഡിൻറെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞെങ്കിലും ഇപ്പോഴത്തെ ഇതേ രീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും. കപ്പലിന് പതിനഞ്ച് ഡിഗ്രിവരെയാണ് ഇടതുവശത്തേക്ക് ചെരിവുളളത്. കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും ഇതിനിടെ കൂടുതൽ കണ്ടെയ്നറുകൾ വെളളത്തിലേക്ക് വീണിട്ടുണ്ട്.

ഇപ്പോഴത്തെ നിലയിൽ കടലിൽ വീണ കണ്ടെയ്നറുകൾ അടുത്ത മൂന്നോ, നാലോ ദിവസത്തേക്ക് കേരള തീരമടുക്കില്ലെന്നാണ് കണക്കുകൂട്ടൽ. കാറ്റിൻറെ ഗതിയനുസരിച്ച് ശ്രീലങ്കൻ തീരം വരെ ഇവയെത്താനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നി​ഗമനം.

More Stories from this section

family-dental
witywide