
രാജ്യത്ത് ഓഗസ്റ്റ് മുതൽ യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാൻ കഴിയുക. ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവാദം. ഇത് കൂടാതെ ഫെയിൽഡ് ട്രാൻസാക്ഷൻ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ എന്നെല്ലാമാണ് നിബന്ധനങ്ങൾ.
എസ്.ബി.ഐ കാർഡുകൾക്കുള്ള സൗജന്യ എയർ ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് ഓഗസ്റ്റ് 11 മുതൽ എടുത്തു കളയുകയാണെന്ന് പ്രഖ്യാപിച്ചു. യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക്, കാരൂർ വൈശ്യ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയ ചില ബാങ്കുകളുമായി സഹകരിച്ച് ചില കോ- ബ്രാന്റഡ് കാർഡുകൾക്ക് നേരത്തെ 50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ കവർ നൽകിയിരുന്നു. ഇതാണ് എടുത്തു കളയുന്നത്.