കൃഷ്ണകുമാറിന്റെ മകള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതി : കടയിലെ ജീവനക്കാര്‍ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം

തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകന്‍, സാമ്പത്തിക തട്ടിപ്പ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കൃഷ്ണകുമാറിന്റെ കുടുംബം. മകള്‍ ദിയയുടെ കടയിലെ ജീവനക്കാര്‍ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ദുവാണ് ദൃശ്യം യൂട്യൂബിലൂടെ പുറത്തുവിട്ടത്.

കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യം. ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അഹാന ചോദിക്കുന്നുണ്ട്. 40,000 രൂപ വരെ ഒരാള്‍ എടുത്തെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് താര കുടുംബം പുറത്തുവിട്ടത്.

നികുതി വെട്ടിക്കാന്‍ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. എന്നാല്‍ അഹാനയടക്കം ചോദ്യം ചെയ്യുന്ന വീഡിയോയില്‍ ജീവനക്കാര്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നതും കുറ്റക്കാരെപ്പോലെ ഇരിക്കുന്നതും ശ്രദ്ധേയമാണ്.

സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു. തട്ടിപ്പിനിരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

തന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈവശമുണ്ടെന്ന് ദിയ വ്യക്തമാക്കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെ ആരോപണ വിധേയരായ മൂന്നു പേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പരാതി നല്‍കുകയായിരുന്നു.

More Stories from this section

family-dental
witywide