
തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് വനിതാ ജീവനക്കാരുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിനീത, ദിവ്യ, രാധ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.
ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി.
അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ശേഖരിച്ച തെളിവുകളില്‍ നിന്നും പരാതി സ്ഥിരികരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരികളായ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.