തീപിടിത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ ദില്ലി-ഇൻഡോർ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെത്തുടർന്ന് എയർ ഇന്ത്യ ദില്ലി-ഇൻഡോർ വിമാനം തിരിച്ചിറക്കി. എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ഞായറാഴ്ച ഇൻഡോറിലേക്ക് പോയ വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ ഡൽഹിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

“ഓഗസ്റ്റ് 31-ന് ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് സർവീസ് നടത്തിയിരുന്ന AI2913 വിമാനം, പറന്നുയർന്ന് അധികം താമസിയാതെ ഡൽഹിയിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപിടിത്ത സാധ്യതയുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സൂചന ലഭിച്ചതിനാലാണിത്. പരിശോധനയ്ക്കായി വിമാനം നിർത്തിവച്ചിരിക്കുകയാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. ഇൻഡോറിലേക്ക് ഉടൻ മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകി സർവീസ് നടത്തുന്നുണ്ടെന്നും ” എയർ ഇന്ത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സാധാരണ നടപടിക്രമങ്ങൾ പാലിച്ച്, കോക്ക്പിറ്റ് ക്രൂ എൻജിൻ ഓഫ് ചെയ്യാൻ തീരുമാനിച്ച് ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു‌വെന്നും എയർ ഇന്ത്യ പ്രസ്‌താവനയിൽ പറയുന്നു. പറഞ്ഞു. വിമാനത്തിൽ പരിശോധന തുടരുകയാണ്.

Also Read

More Stories from this section

family-dental
witywide