ഗോവയിലെ നിശാക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 23 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ വിനോദസഞ്ചാരികളും

പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിൽ രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാർ പറഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി. തീരദേശ മേഖലയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നായ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് തീപിടുത്തമുണ്ടായതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

പൊള്ളലേറ്റ് മൂന്ന് പേർ മരിച്ചു, മറ്റുള്ളവർ ശ്വാസംമുട്ടി മരിച്ചു എന്നാണ് മുഖ്യമന്ത്രി ഡോ. സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “മൂന്നോ നാലോ” വിനോദസഞ്ചാരികൾ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവർ ആരെന്നോ ഏതു ദേശക്കാരരെന്നോ ഇതുവരെ അറിവായിട്ടില്ല.

fire at night club in Goa kills 23

More Stories from this section

family-dental
witywide