
കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. കെട്ടിടത്തിൽനിന്ന് കനത്ത പുക ഉയരുന്നുണ്ട്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. രോഗികളെ പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടുത്തമുണ്ടായത്. ഹോസ്പിറ്റലിലെ പുതിയ സി ബ്ലോക്കിൽ മുകളിലായാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ എ.സി പ്ലാന്റിനാണ് തീപിടിച്ചിരിക്കുന്നത്.
Fire breaks out at Baby Memorial Hospital in Kozhikode; Patients evacuated












