
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയിലെ ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തീ പടരുന്നതുകണ്ട് ഭയന്ന് ഒമ്പതാം നിലയില്‍ നിന്ന് ചാടിയതാണ് മൂന്നു പേരുടേയും മരണത്തിന് കാരണമായത്. അഛനും രണ്ട് കുട്ടികളുമാണ് മരിച്ചത്. പത്തു വയസുള്ള കുട്ടികളാണ് മരിച്ചത്.
ദ്വാരക സെക്ടര്‍ -13 ലെ എംആര്‍വി സ്‌കൂളിന് സമീപമുള്ള ശപത് സൊസൈറ്റി എന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ എട്ട്, ഒമ്പത് നിലകളിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9:58 നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. തുടര്‍ന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിച്ചു.















