മഹാകുംഭമേളയിലെ അഗ്നി ബാധ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പ്രധാനമന്ത്രി വിവരങ്ങള്‍ തേടി

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന വേദിക്കരുകിലെ ടെന്റുകളില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ വിവരങ്ങള്‍ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് മോദി വിവരങ്ങള്‍ അന്വേഷിച്ചത്. സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

തീ 18 ടെന്റുകളിലേക്ക് പടര്‍ന്നു. ടെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടൊന്നും ഇല്ല. ‘വളരെ ദുഃഖകരമാണ്. മഹാകുംഭത്തിലെ തീപിടിത്തം എല്ലാവരെയും ഞെട്ടിച്ചു.

ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള 45 ദിവസം നീണ്ടുനില്‍ക്കും. ലഭ്യമായ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശനിയാഴ്ച വരെ 7.72 കോടിയിലധികം ആളുകള്‍ പുണ്യസ്‌നാനം ചെയ്തു.