ഫുട്‌ബോള്‍ കളിക്കിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി ; അരീക്കോട് 22 പേര്‍ക്ക് പരുക്ക്

മലപ്പുറം: ഫുട്‌ബോള്‍ കളിയുടെ ഫൈനല്‍ മത്സരത്തിനിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി അരീക്കോട് തെരട്ടമ്മലില്‍ 22 പേര്‍ക്ക് പരുക്കേറ്റു. ഉയരത്തില്‍ വിട്ട പടക്കം ദിശ മാറി കാണികള്‍ക്കിടയില്‍ വീണ് പൊട്ടുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരമായിരുന്നു ഇന്ന്. ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. തുടര്‍ന്ന് പൊട്ടിച്ച പടക്കമാണ് കാണികള്‍ക്ക് ഇടയില്‍ വീണ് പൊട്ടിയത്. പേടിച്ച കാണികള്‍ ചിതറി ഓടി. ഇതില്‍ പലരും വീണു. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Also Read

More Stories from this section

family-dental
witywide