മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. 72 കാരി ഉൾപ്പെടെ ചുരാചന്ദ്പൂരില്‍ നാലുപേരെ അഞ്ജാതര്‍ വെടിവച്ചുകൊന്നു. കുകി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂര്‍ ഉണ്ടായ ആക്രമണം മേഖലയിലെ കുകി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണോ എന്ന സംശയമുണ്ടെന്നാണ് റിപ്പോർട്ടുകൾ. . പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

മരിച്ച നാല് പേരും കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാകുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവെപ്പില്‍ തെന്‍ഖോതങ് ഹോകിപ് എന്ന തഹ്പി (48), സെയ്‌ഖോഗിന്‍ (34), ലെങ്കൗഹോ (35), ഫല്‍ഹിങ്(72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഒഴിഞ്ഞ 12 ഷെല്ലുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി.

More Stories from this section

family-dental
witywide