വാഷിങ്ടണിൽ മനുഷ്യരിലെ ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്‌തു; പൊതുജനാരോഗ്യത്തിന് ഭീഷണി ഇല്ലെന്ന് സിഡിസി

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ മനുഷ്യരിൽ ആദ്യമായി H5N5 പക്ഷിപ്പനി മരണം സംഭവിച്ചതായി റിപ്പോർട്ട്. ഗ്രേയ്‌സ് ഹാർബർ കൌണ്ടിയിൽ വയോധികൻറെ മരണം H5N5 avian influenza വൈറസ് ബാധിച്ചാണെന്ന് വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വെള്ളിയാഴ്‌ച വൈകിട്ടാണ് മരണം സംഭവിച്ചത്. മരിച്ച വ്യക്തിക്ക് മുമ്പ് തന്നെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വാഷിങ്ടൺ സ്റ്റേറ്റ് ആരോഗ്യവകുപ്പ് പറയുന്നത്.

വീട്ടിൽ വളർത്തു പക്ഷികളും കോഴികളും ഉൾപ്പെടെ ഒരു മിശ്ര ക്ഷീര-പക്ഷി കന്നുകാലി കൂട്ടത്തെ വളർത്തുന്ന വ്യക്തിയായിരുന്നു അദ്ദേഹം. രോഗബാധയെ തുടർന്നുള്ള ആരോഗ്യ വകുപ്പ് പരിശോധനയ്ക്കിടെ വീടിനോട് ചേർന്നുള്ള പരിസരത്തിൽ H5N5 വൈറസ് ബാധ കണ്ടെത്തി. രോഗബാധിതനെ നവംബർ ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ തന്നെ ഗുരുതരമായി രോഗബാധിതനായിരുന്നെന്ന് വാഷിംഗ്‌ടൺ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് സ്കോട്ട് ലിൻഡ്‌ക്വിസ്റ്റ് അറിയിച്ചു.

അതേസമയം, നിലവിൽ, പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഇല്ലെന്നും രോഗിയുടെ കുടുംബാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വീട്ടിലെ പക്ഷിമൃഗാദികളോട് സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണെന്നും സിഡിസി (Centers for Disease Control and Prevention) അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നുവെന്ന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. H5 കുടുംബത്തിൽ പെട്ടതാണെങ്കിലും മുൻപ് മനുഷ്യരിൽ കണ്ടിട്ടുള്ള H5N1-നും H5N5-നും തമ്മിൽ വ്യത്യാസമുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

വന്യ മേഖലകളിലെ പക്ഷികളിലും ചില വളർത്തു പക്ഷികളിലുമാണ് ഇതുവരെ H5N5 കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വർഷം ആദ്യം അമേരിക്കയിലെ ക്ഷീരസംഘങ്ങളിൽ H5N1 വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം 2024 ലും 2025 ലും 70 ഓളം ആളുകളെ ഇത് ബാധിച്ചു. മനുഷ്യരിലേക്കുള്ള H5N5 പകർച്ച വൈറസിന്റെ പരിണാമത്തിന് സൂചന നൽകുന്നതാവാം എന്നതാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് അമേരിക്കയിൽ അപൂർവമാണ്. കഴിഞ്ഞ വർഷം ഉണ്ടായ കേസുകളിൽ കൂടുതലും H5N1 ആയിരുന്നു.

First human bird flu death reported in Washington; CDC says no public health threat

More Stories from this section

family-dental
witywide