അവിടെ ഐപിഎൽ പോര്, ഇവിടെ അതിലും വലിയ വാതുവെപ്പ് പോര്; മുഖ്യ സൂത്രധാരനടക്കം 5 പേർ പിടിയിൽ

ഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വാതുവെപ്പിന്റെ പ്രധാന സൂത്രധാരനും പിടിയിലായിട്ടുണ്ട്. ഡല്‍ഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വികാസ്പുരിയില്‍ നിന്നാണ് അറസ്റ്റ്. 30 ലക്ഷം രൂപയും പത്ത് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്.

വാതുവെപ്പിനെതിരെ ബെംഗളൂരു പോലീസ് നടത്തിയ ഊര്‍ജിത പരിശോധനയില്‍ ഒരാഴ്ചക്കുള്ളില്‍ അഞ്ച് വ്യത്യസ്ത കേസുകളിലായി 1.15 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതില്‍ കഴിഞ്ഞ വ്യാഴാഴ്ച മാത്രം 86 ലക്ഷം രൂപ കണ്ടെടുത്തു.പാര്‍ക്കര്‍, റൈലക്‌സ്, ദുബൈ എക്‌സ്‌ചേഞ്ച്, ലോട്ടസ്, ബിഗ്ബുള്‍ 24/7 തുടങ്ങിയ നിരവധി സംശയാസ്പദമായ വെബ്സൈറ്റുകളും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളും കണ്ടെത്തുന്നതിലേക്ക് ഈ പരിശോധന നയിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അക്ഷയ് ഹകായ് മച്ചിന്ദ്ര പറഞ്ഞു.

More Stories from this section

family-dental
witywide