24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ അഞ്ച് കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അഞ്ച് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. സംസ്ഥാനത്ത് 2007 പേരാണ് ചികിത്സയിലുള്ളത്. ഈ സീസണില്‍ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടെ രാജ്യത്താകെ പത്ത് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ 7383 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്.

എല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് കിടക്കകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നിരവധി ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശമുണ്ട്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, എന്നിവയാണ് പ്രധാനമായും കോവിഡിന്റെ ലക്ഷണങ്ങള്‍.

More Stories from this section

family-dental
witywide