
ഹൈദരാബാദ്: ഹൈദരാബാദില്‍ ശോഭാ യാത്രയ്ക്കിടെ രഥം വൈദ്യുത ലൈനില്‍ തട്ടി അപകടം. വൈദ്യുതാഘാതമേറ്റ് അഞ്ച് പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര. പ്രദേശവാസികളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു.
ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാമന്തപുരിലെ ആര്‍ടിസി കോളനിയിലാണ് സംഭവം നടന്നത്. കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. ഉപ്പല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.














